അയ്മനം ഫെസ്റ്റ് – അരങ്ങ് – 2022; വള്ളം കളി മത്സരം ഇന്ന്;മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും നൽകും
സ്വന്തം ലേഖകൻ അയ്മനം ഫെസ്റ്റ്- “അരങ്ങ് – 2022” അനുബന്ധിച്ച് ചെറുവള്ളങ്ങളുടെ വള്ളംകളി മത്സരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചീപ്പുങ്കൽ പാലത്തിന് സമീപം പെണ്ണാർ തോട്ടിൽ നടക്കും. 9,7,5,2,1 ആളുകൾ വീതം പങ്കെടുക്കുന്ന വള്ളങ്ങൾ ആണ് മത്സരരംഗത്ത് മാറ്റുരയ്ക്കുന്നത്. വള്ളംകളി മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും ഉണ്ടായിരിക്കും.വള്ളംകളി സംഘടക സമിതി ചെയർമാൻ മനോജ് കരീമഠം, വള്ളംകളി കമ്മിറ്റി കൺവീനർ ബാബു ഉഷസ് എന്നിവർ അറിയിച്ചു. 9 ആൾ – ഒന്നാം സമ്മാനം -10000/-. രണ്ടാം സമ്മാനം – 7000/-. 7 ആൾ – […]