video
play-sharp-fill

മദ്യം വാങ്ങാൻ റവന്യൂ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് എത്തിയത് ഔദ്യോഗിക വാഹനത്തിൽ ; മദ്യം വാങ്ങാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി അറിയില്ലെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥ : ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും കളക്ടറുടെ ശാസന

സ്വന്തം ലേഖകൻ കോഴിക്കോട്: റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് മദ്യം വാങ്ങാൻ എത്തിയത് ഔദ്യോഗിക വാഹനത്തിൽ. പാവമണി റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്താണ് ഔദ്യോഗിക വാഹനം നിറുത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവറും മറ്റൊരാളുമായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ആൾ നേരേ പോയതാവട്ടെ മദ്യഷോപ്പിലേക്കും. ഈ സമയം ഔദ്യോഗിക വാഹനം സമീപത്തെ പെട്രോൾ പമ്പിലക്ക് മാറ്റിയിട്ടു. അൽപ്പസമയം കഴിഞ്ഞ് മദ്യക്കുപ്പിയുമായി ഇറങ്ങിവന്നയാൾ കാത്തുകിടന്ന ഇന്നോവകാറിൽ മടങ്ങിപ്പോവുകയും ചെയ്തതു. ഈ ദൃശ്യങ്ങൾ മൊബെലിൽ പകർത്തിയ നാട്ടുകാർ […]

ലോക് ഡൗണിന് ശേഷം മദ്യത്തിന് വില കൂടൂം : മദ്യത്തിനും ബിയറിനും 35% വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ; മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആവാമെന്ന് ഡിജിപി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ ശുപാര്‍ശ. ഇതിനായി എല്ലാത്തരം മദ്യങ്ങള്‍ക്കും ബിയറിനും പത്ത് മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുക. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി ആയിരിക്കുക വര്‍ദ്ധിപ്പിക്കുക. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും നികുതിയായിരിക്കും വര്‍ദ്ധിപ്പിക്കുക. മദ്യശാലകള്‍ തുറക്കുന്നതോട് കൂടി പുതിയ നികുതി നിലവില്‍ വരുന്ന രീതിയിലാകും […]

മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത ; ജീവനക്കാരോട് തയ്യാറായിരിക്കാന്‍ ബെവ്കോ എംഡിയുടെ ഉത്തരവ് : ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറൊണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത. ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യത പരിഗണിച്ച് തയ്യാറായിരിക്കണമെന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.   എന്നാല്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്‍പ് അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് […]

ജവാൻ മുതൽ ജോണി വാക്കർ വരെ..! ഓൺലൈനായി ഓർഡർ ചെയ്താൽ ഇമെയിലും എസ്.എം.എസും വരും, മദ്യം മാത്രം വരില്ല : ലോക് ഡൗണിൽ ബെവ്‌കോയുടെ പേരിലും തട്ടിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക ഡൗണിൽ സംസ്ഥാനത്തെ ബിവറേജേസ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും പൂട്ടിയതോടെ സ്ഥിരമായി മദ്യപിക്കുന്നവർ ചാരായം വാറ്റാനും വ്യാജ മദ്യം ഉണ്ടാക്കാനും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇതിനിടെയാണ് ബിവറേജസ് കോർപറേഷൻ വെബ്‌സൈറ്റിന്റെ പേരിലും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പിനായി ബിവറേജസ് കോർപ്പറേഷന്റെ പേര് ചേർത്തു തന്നെയാണ് വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി കോർപറേഷന്റെ ലോഗോയും ചേർത്തിട്ടുണ്ട്. ജവാൻ മുതൽ ജോണി വാക്കർ വരെ ബെവ്‌കോയിൽ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാൻഡ് മദ്യത്തിന്റെയും വിലയുൾപ്പെടെ സൈറ്റിൽ ഡിസ്‌പ്ലേയും ചെയ്തിട്ടുമുണ്ട്. മദ്യപിക്കുന്നവർ ആരായാലും ഒരു […]