ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചുവെക്കാനാവില്ല, ജനാധിപത്യനിലപാടുകളെ അവര്‍ പരിഹസിച്ചു; ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല : കേന്ദ്രമന്ത്രി വി മുരളീധരന്‍
സ്വന്തം ലേഖകൻ കോഴിക്കോട്:ബിബിസിക്കെതിരെ തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ. മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്തരഹിതമായാല്‍ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീര്‍പ്പ് കല്പിച്ച രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്.ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി ബി സി പറയുമ്പോള്‍ […]