നീ അറിയാതെ നിന്നെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു; പതിനേഴ് വയസ്സില്‍ ആത്മഹത്യ ചെയ്ത ആ നിഷ്‌കളങ്ക മുഖം ഓര്‍മ്മയായിട്ട് നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍; ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്; കുറിപ്പുമായി ബാലചന്ദ്ര മേനോന്‍
സ്വന്തം ലേഖകന്‍ കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് ശോഭ.’പശി’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കിയ അവര്‍ 17-ആം വയസ്സില്‍ 1980 മേയ് 1 ന്, ആരാധകരെ അമ്ബരപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ ശോഭയുടെ ഓര്‍മ്മദിനത്തില്‍, നടിയെക്കുറിച്ചു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍; ‘സ്റ്റാര്‍ ഹോട്ടലിലെ ഊണ് അല്ല, മറിച്ചു ഇലയില്‍ വിളമ്ബിയ പുന്നെല്ലിന്റെ ചോറില്‍ തൈര് ഒഴിച്ച്, കാന്താരി മുളക് ‘ഞെവടി’ കഴിക്കുന്ന സുഖമാണ് കെ.പി.എ.സി ലളിതയുടെ […]