ഒഴിയാതെ ദുരൂഹത…! കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിഫാമിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവിനെ മരിച്ചനിലയിൽ കണ്ടെത്തി.സുനിൽ ഭവനിൽ ശ്യാമളയെയാണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള കോഴിഫാമിലാണ്കണ്ടെത്തിയത്. ആതിരയുടെ മരണത്തിൽ കുടുംബം സംശയമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ്് ഇപ്പോൾ ശ്യാമളയുടെ മരണം. ഇതും ആതിരയുടെ മരണത്തിൽ സംശയം വർദ്ധിപ്പിക്കുന്നുണ്ട്. നവവധുവായിരുന്ന ആതിരയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സ്ഥിരീകരണമാണ് പൊലീസിന്റെ ഭാഗത്തിൽ നിന്നും ഉണ്ടായത്. ഭർതൃവീട്ടിലെ വീട്ടിലെ കുളിമുറിയിൽ കഴുത്തറക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24കാരിയുടെ മൃതദേഹം […]

അവൾക്ക് രക്തം പേടിയാണ്, ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്ക് എടുക്കാൻ സാധിക്കില്ല ; കല്ലമ്പലത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞാണ് ആതിരയെ കണ്ടെത്തിയത്. ആതിരയുടെ കുടുംബത്തിനൊപ്പം ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാൽ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നര മാസം മുൻപാണ് ആതിര വിവാഹിതയായത്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ആതിരയുടെ […]

വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ പിതാവിനെ കോടതി വെറുതെ വിട്ടു ; വിധി വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ മലപ്പുറം : ദുരഭിമാനത്തിന്റെ പേരിൽ വിവാഹത്തലെന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. കേസിലെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതിനെ തുടർന്നാണ് രാജനെ കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ദുരഭിമാനത്തിന്റെ പോരിൽ 2018 മാർച്ചിലാണ് മകൾ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. തന്റെ മകൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന ദുരഭിമാനം ഭയന്നാണ് രാജൻ മകളെ കൊലപ്പെടുത്തിയത്. ദളിത് യുവാവുമായുളള പ്രണയത്തിൽ നിന്ന് […]