video
play-sharp-fill

കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി; ആഷിഖ് അബുവിനെ പരിഹസിച്ച് ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച ‘കരുണയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്ക് സംവിധായകൻ ആഷിഖ് അബു നൽകിയ വിശദീകരണങ്ങൾക്ക് മറുപടിയുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീത നിശയെന്ന് റീജണൽ സ്‌പോർട്‌സ് സെന്ററിനു നൽകിയ കത്തിൽ വ്യക്തമാണെന്നും രണ്ടുദിവസം മുമ്പ് മാത്രമാണ് സർക്കാരിന് 6,22,000 രൂപ നൽകിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി. കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹൈബി ഈഡൻ ആഷിക് അബുവിനെ പരിഹസിച്ച് രംഗത്ത് […]

പൊരിച്ച മത്തി ടീംസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയോ ? ആഷിക് അബുവിനും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാക്കാർക്കെതിരെ പോര് മുറുക്കി സന്ദീപ് വാര്യർ. പൊരിച്ച മത്തി ടീംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്. ഇതോടെ ആഷിഖ് അബുവിനും കൂട്ടർക്കുമെതിരെയുള്ള സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോര് മുറുകുകയാണ്. സന്ദീപ് സിനിമാക്കാർക്കെതിരെ പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിൽ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് സന്ദീപ് വാര്യരുടെ പുതിയ […]