play-sharp-fill

ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം…! ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

സ്വന്തം ലേഖകൻ കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർമാരെ ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി .എറണാകുളം കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാരാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളം കളമശ്ശേരിയിലെ നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് സാമൂഹ്യവിരുദ്ധൻ പറ്റിച്ചത്. ഇന്നലെ കളമശ്ശേരി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സെയ്നുദ്ദീന്‍റെ ഫോണിലേക്ക് വിളിയെത്തുന്നു. അടിയന്തിരമാണ്, ഉടൻ എറണാകുളം മെഡിക്കൽ കോളേജിലെത്തണം. പത്ത് മിനിറ്റിനുള്ളിൽ സെയ്നുദ്ദീൻ ആശുപത്രിയിലെത്തി. 8891419760 ഈ നമ്പറിൽ നിന്നായിരുന്നു വിളി വന്നത്. അതിന് ശേഷം ഈ മൊബൈൽ ഫോൺ […]

അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ : ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു ; ആംബുലൻസ് ഡ്രൈവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി

  സ്വന്തം ലേഖകൻ തിരൂർ: ശരീരം തളർന്ന് അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ. ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ കാർ ഡ്രൈവർക്കെതിരെ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. രോഗിയുടെ ജീവൻ രക്ഷിക്കാൻ കോട്ടയ്ക്കലിലേക്ക് കൊണ്ടുപോയ ആംബുലൻസിനെ രണ്ടര കിലോമീറ്റർ വഴിമുടക്കിയതായാണ് പരാതി വന്നിരിക്കുന്നത്. തിരൂർ മിഷൻ ആശുപത്രിയിൽനിന്ന് കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായിപോയ ആംബുലൻസിന്റെ വഴിയാണ് തിരൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആലിൻ ചുവടുവരെ കാർ ഡ്രൈവർ മുടക്കിയത്.ഇതോടെ ചികിത്സ […]