video
play-sharp-fill

ആലപ്പുഴ തുറവൂരില്‍ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സാനിറ്റെസര്‍ കുടിച്ചതായി സംശയം; വീടിനുള്ളില്‍ നിന്ന് ഗ്ലാസും സാനിറ്റൈസറും കണ്ടെത്തി

സ്വന്തം ലേഖകന്‍ ആലപ്പുഴ: തുറവൂരില്‍ രണ്ട്‌പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏറെ നേരമായിട്ടും ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം ബൈജുവും സ്റ്റീഫനും സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസര്‍ കുപ്പിയും ഗ്ലാസുകളും കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും സുഹൃത്തുക്കളാണ്. സ്റ്റീഫന്‍ കൂലിപ്പണിക്കാരനും ബൈജു സീഫുഡ് കമ്പനി ഡ്രൈവറുമാണ്. കുത്തിയത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് […]

വാടകവീടിനുള്ളില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വായില്‍ നിന്ന് നുരയും പതയും വന്ന് വീടിന് പുറത്തേക്ക് വീണ് കിടക്കുന്ന നിലയില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), ഭാര്യ സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ് ഹരിദാസിനെ കണ്ടെത്തിയത്. സാവിത്രി കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഹരിദാസ് കറവ തൊഴിലാളിയാണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് മക്കളില്ല. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്; എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ദിവസം തെളിവുകളുമായി ഉമ്മന്‍ചാണ്ടി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഇടത് സര്‍ക്കാര്‍ മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി […]

ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു, മറ്റൊരാളെ കുത്തി വീഴ്ത്തി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരന്‍ വിജീഷ് എന്നിവര്‍ക്കാണ് അക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.   ഇന്നലെ രാത്രിയാണ് സംഭവം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ സജീഷ് വെട്ടുകേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് വെട്ടേറ്റത്. കോടംതുരുത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് കുത്തിയതോട് സ്‌റ്റേഷനിലെ വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

ക്രിമിനലായ ഭർത്താവിനെ സഹായിക്കാൻ എത്തിയത് മാവേലിക്കരയിലെ ഗുണ്ടാ നേതാവ്‌; സ്ഥിരമായി ഭർത്താവിനൊപ്പം വീട്ടിൽ ഗുണ്ടാ നേതാവും വരവ് തുടങ്ങി; ഗുണ്ടാ നേതാവിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഭർത്താവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി ആഡംബര കാറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ പോലിസ് പിടിയിൽ; ലഹരി കേസിൽ പിടിയിലായ നിമ്മിയുടെ ജീവിതം കേട്ട് പോലീസും ഞെട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: കഴിഞ്ഞ ദിവസം ലഹരി കേസിൽ അറസ്റ്റിലായ നിമ്മിയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതെന്ന് പോലീസ്. 41കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വീരശൂര പരാക്രമങ്ങളിൽ ആകൃഷ്ടയായാണ്, ക്രിമിനലായ ഭർത്താവിനെ ഉപേക്ഷിച്ച് അയാൾക്കൊപ്പം പോയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. കഞ്ചാവും വാറ്റ്ചാരായവും പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ലിജു ഉമ്മൻ തോമസിനൊപ്പമാണ് ഇപ്പോൾ നിമ്മി കഴിയുന്നത്. ഇയാളാണ് പ്രമുഖ ഗുണ്ടാ നേതാവ്. നിമ്മിയുടെ ഭർത്താവ്, കായംകുളം സ്വദേശി സേതു എന്നറിയപ്പെടുന്ന വിനോദ് ക്രിമിനലാണ്. ഇയാളുടെ സുഹൃത്തായിരുന്നു ലിജു. സേതു ജയിലിൽ കിടക്കുമ്പോഴും ഒളിവിൽ പോകുമ്പോഴും ലിജുവാണ് […]