video
play-sharp-fill

സാധാരണക്കാർക്ക് ആശ്വാസം..!! ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യാം; 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കൾ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്. ശരാശരി 161 […]

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ ക്യാമറകൾ ‘റെഡി’..!! ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപ പിഴ ; ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് 500..!! പിഴത്തുക ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിലെ എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ പിഴ നൽകണം. റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ ക്യാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറയും ചുവപ്പ് സിഗ്നൽ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെത്തുടർന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന് തൽക്കാലം പിഴ ഈടാക്കില്ല. പിഴ ഇങ്ങനെയാണ് ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- […]

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും; ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം ചേരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം ചേരും. എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂൺ നാലുവരെ നീട്ടാൻ ഈ മാസം 10 ന് ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾ കുട്ടിയേയും കൊണ്ടുപോയാൽ പിഴ ഈടാക്കേണ്ടെന്നാണ് ധാരണ. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതിൽ ഇളവു തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു നിയമലംഘനത്തിന് ഒന്നിൽ കൂടുതൽ ക്യാമറ പിഴ ഈടാക്കുന്ന […]

ട്രാഫിക് നിയമലംഘനം: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും..!! തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു വിളിച്ച യോ​ഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ […]

നിലവിലെ പ്രതിപക്ഷ നേതാവിന് മുന്‍ പ്രതിപക്ഷ നേതാവിന്‍റെ അവസ്ഥയുണ്ടാകും’, വി.ഡി സതീശന് ആന്‍റണി രാജുവിന്‍റെ പരിഹാസം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ എ.ഐ കാമറ ഇടപാടില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച്‌ ഗതാഗത മന്ത്രി ആന്‍റണി രാജു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച ആന്‍റണി രാജു, അതേ സാഹചര്യം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാകുമെന്ന് പരിഹസിച്ചു. കാമറ വിവാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകള്‍ തകര്‍ന്നു വീഴും. ആക്ഷേപം ഉന്നയിക്കുന്ന കമ്ബനികള്‍ […]

അല്‍ഹിന്ദിന്‍റെ പരാതിയില്‍ അപ്പോള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്’; എഐ ക്യാമറ ആരോപണം അടിസ്ഥാനരഹിതമെന്ന് പി രാജീവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം:എഐ ക്യാമറ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പി രാജീവ്. വ്യവസായവകുപ്പിന് കിട്ടിയ പരാതിയില്‍ അപ്പോള്‍ തന്നെ അല്‍ഹിന്ദിന് മറുപടി നല്‍കിയിട്ടുണ്ട്.പ്രധാന കരാറുകാരില്‍ നിന്ന് കിട്ടേണ്ട പണം തിരിച്ച്‌ തരണം എന്നാണ് അല്‍ഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെല്‍ട്രോണില്‍ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ച്‌ സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ച്‌ നല്‍കേണ്ടതുള്ളു. 2021 ഡിസംബറില്‍ രണ്ടിന് തന്നെ അവര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരാതിക്കാരനില്‍ നിന്ന് പിന്നീട് ഒരു പരാതിയും കിട്ടിയിട്ടില്ല.എല്ലാ രേഖകളും ഉണ്ട്.ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലന്‍സ് അന്വേഷണം […]

‘എ ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി..!! 45 കോടിക്ക് തീർക്കാവുന്ന പദ്ധതിക്ക് 57 കോടിയുടെ പ്രപ്പോസൽ ..!! മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന് അഴിമതിയിൽ പങ്ക്’ ..!!

സ്വന്തം ലേഖകൻ കൊച്ചി : റോഡ് ക്യാമറ പദ്ധതിയിൽ 100 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന് അഴിമതിയിൽ പങ്കുണ്ട്. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ ആരോപിച്ചു. ‘‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്‌സ് കമ്പനി അറിയിച്ചിരുന്നു. […]

എഐ ക്യാമറ ഇടപാട് : അഴിമതി ആരോപണത്തിൽ കഴമ്പില്ല..! മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്..! കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ലന്ന് മന്ത്രി ആന്റണി രാജു

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലാണ് കണ്ടത് . അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഫയൽ കണ്ടത് മന്ത്രിസഭാ യോഗത്തിൽ വെച്ചാണ്. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് […]

ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും..! പിഴ ഒഴിവാക്കല്‍ പരിഗണിച്ച് ഗതാഗത വകുപ്പ്..! കേന്ദ്രത്തെ സമീപിക്കും..! നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഒഴിവാക്കല്‍ ഗതാഗത വകുപ്പ് പരിഗണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കും. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്‌ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് നിയമസാധുത പരിശോധിച്ച ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. […]

എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹത..! പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല..! ഇടപാടുകള്‍ പരസ്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച […]