video
play-sharp-fill

കറുകച്ചാൽ അരീക്കൽ വളവിൽ വാഹനാപകടം ; നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് നെടുംകുന്നം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം :കറുകച്ചാൽ അരീക്കൽ വളവിലുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം.നെടുംകുന്നം സ്വദേശിയായ ജിത്തുവാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. പുലർച്ചെ പത്രവിതരണത്തിന് പോയ ജിത്തുവിന്റെ ബൈക്ക് അരീക്കൽ വളവിൽ നിയന്ത്രണംവിട്ട എതിർദിശയിലെത്തിയ ടോറസ് ലോറിയ്ക്ക് അടിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃശ്യങ്ങളിൽ കാണാം. അപകടത്തെത്തുടർന്ന് റോഡിൽ കിടന്ന ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്നു ലോറി പൊലീസ് കസ്റ്റിഡിയിൽ എടുത്തു. ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോൾ. സഹോദരൻ ജെറിൻ […]

ജോലിയില്‍ തിരിച്ച് കയറാന്‍ എത്തിയപ്പോള്‍ കണ്ടത് തനിക്ക് പകരം നിയമിച്ചവരെ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ അധികൃതര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ഡ്രൈവര്‍ ശ്രീകുമാറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തിയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്‌നിശമനസേനയെ വിളിച്ചു. സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും ശ്രീകുമാര്‍ മരിച്ചിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി കരിയം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും […]

അപ്രത്യക്ഷമായ ആ വിമാനവും 62 പേരും ഇനി തിരിച്ചുവരില്ല; ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്നയുടന്‍ കാണാതായ വിമാനം തകര്‍ന്ന് വീണെന്ന് ഔദ്യോഗിക സ്ഥിരീകരണം

സ്വന്തം ലേഖകന്‍ ജക്കാര്‍ത്ത: ആ വിമാനം ഇനി തിരിച്ചു വരില്ല. യാത്രക്കാരും ജീവനക്കാരുമടക്കം 62 പേരും തിരിച്ചെത്തില്ല. ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്നയുടന്‍ കാണാതായ ഫ്‌ലൈറ്റ് എസ്ജെ 182 വിമാനം തകര്‍ന്ന് വീണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി സ്ഥിരീകരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ജീവനക്കാരുള്‍പ്പെടെ 62 പേര്‍ ഫ്‌ലൈറ്റ് എസ്ജെ 182-ല്‍ ഉണ്ടായിരുന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കരിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് […]

ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, ബാക്കി നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.