video
play-sharp-fill

തലസ്ഥാനത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ ആസിഡ് ആക്രമണം. കഴക്കൂട്ടത്തിനടുത്ത് മംഗലപുരം കാരമൂട്ടിന് സമീപത്താണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ടെക്‌നോപാർക്കിലെ ജീവനക്കാരിയായ മുപ്പത്തൊമ്പതുകാരി ശശികലയ്ക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാണ് മുഖത്ത് ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തിൽ 29 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. ഇതേ തുടർന്ന് ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശശികല. സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണം സ്വദേശി വിനേഷിനെ പൊലീസ് […]

കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

സ്വന്തം ലേഖകൻ തൃശൂർ :കൊറോണയെ തുരത്താൻ കോവിഡ് ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ കോവിഡ് ഐസലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ആഷിഫിനെ മരണം കവർന്നത്. എഫ്‌സിഐ ഗോഡൗണിൽനിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷനു കീഴിൽ നഴ്‌സ് ആയ ആഷിഫാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു […]

മകനുമായുള്ള വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച വൃദ്ധൻ അറസ്റ്റിൽ ; സംഭവം പുനലൂരിൽ

സ്വന്തം ലേഖകൻ പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്. കൊല്ലം പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെന്മല പഞ്ചായത്ത് ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ മേലേതിൽ വീട്ടിൽ സുജിത്തിനാണ് (22) പരിക്കേറ്റത്. മുത്തച്ഛനായ വാസുവിനെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സുജിത്തിന്റെ പിതാവ് അനിൽകുമാറിനെയും അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് മകനുമായുണ്ടായ തർക്കത്തിൽ ചെറുമകന്റെ മുഖത്ത് മുത്തച്ഛൻ […]