play-sharp-fill

ഫ്ലാറ്റിൽ നിന്ന് വീണ് എസി മെക്കാനിക്കിന് ദാരുണാന്ത്യം ; വീണത് ഒമ്പതാം നിലയില്‍ നിന്നും ; അപകടം എസി നന്നാക്കുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : ഫ്ലാറ്റിൽ നിന്ന് വീണ് എ സി മെക്കാനിക്കിന് ദാരുണാന്ത്യം. കൊച്ചി ഇടപ്പള്ളിയിലാണ് ഫ്ലാറ്റില്‍ നിന്നും വീണ് എസി മെക്കാനിക് മരിച്ചത് . ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ആര്‍.രാജന്‍ (57) ആണ് മരിച്ചത്. ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.