video
play-sharp-fill

റോഡിലെ ക്യാമറയും പിഴയും ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ, പരിവാഹൻ സൈറ്റിൽ 29,800, ഇ-ചെലാൻ അയച്ചത് 18,830 പേർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : റോഡിലെ എ ഐ ക്യാമറകൾ പണി തുടങ്ങിയതോടെ ഒരാഴ്ചയ്ക്കിടെ നിയമലംഘനങ്ങൾ 4 ലക്ഷം കഴിഞ്ഞു. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 […]

‘മുഖ്യമന്ത്രിയെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചു’..!! അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്; എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്; ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി ക്യാമറകൾ മറച്ച് സമരം നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം : എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു.പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല.മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ […]

എ.ഐ. ക്യാമറ: 20 മുതല്‍ പിഴചുമത്തി തുടങ്ങും, നിയമലംഘനങ്ങള്‍ക്കുള്ള നോട്ടീസ് ഉടന്‍വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം:മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറകള്‍ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങള്‍ക്ക് ഉടന്‍ നോട്ടീസയക്കും. ഈ മാസം 19 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ദൃശ്യങ്ങളില്ലാതെ ബോധവത്കരണ നോട്ടീസയക്കുക. വാഹനയുടമയുടെ പേരിലാണ് കത്തയക്കുക. നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 14 കണ്‍ട്രോള്‍റൂമുകളിലും നോട്ടീസ് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗതനിയമം ലംഘിച്ചത് ക്യാമറ കണ്ടെത്തിയെന്നും തുടര്‍ന്ന് ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥനയാണ് നോട്ടീസിന്റെ ഉള്ളടക്കം. തത്കാലം വാഹനയുടമയുടെ മൊബൈല്‍നമ്ബരില്‍ മെസേജ് അയക്കില്ല. കുറ്റം ചുമത്തി പിഴയടയ്ക്കാനുള്ള ചലാന്‍ തയ്യാറാക്കുമ്ബോള്‍ മാത്രമാണ് എസ്.എം.എസ്. അയക്കാന്‍ കഴിയുക. […]

എഐ ക്യാമറ ഇടപാടിൽ തട്ടിക്കൂട്ട് കമ്പനികളുമായി മുഖ്യമന്ത്രിക്ക് ബന്ധം..! വൈകാതെ ഇത് പുറത്തുവരും..! മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ചർച്ചാ വിഷയമായ എ.ഐ ക്യാമറ ഇടപാടിൽ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ കെല്‍ട്രോണിന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി വന്‍കിട പദ്ധതികള്‍ നടത്തരുതെന്ന് ഉത്തരവുണ്ട്. […]

‘എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്’ ..! കോട്ടയം ജില്ലയിലെ 44 എ ഐ ക്യാമറകൾ എവിടെയൊക്കെയെന്ന് അറിയമോ? ക്യാമറകൾ സ്ഥാപിച്ചിട്ടുളള സ്ഥലങ്ങൾ അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ ഐ) ക്യാമറകൾ മിഴി തുറന്നു. സംസ്ഥാന വ്യാപകമായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചമുതൽ ക്യാമറകൾ സജ്ജമായെങ്കിലും പിഴചുമത്തുന്നത് ഒരുമാസത്തേക്ക് നിർത്തിവെച്ചു. കോട്ടയം ജില്ലയിൽ 44 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ളായിക്കാട്, കുമരകം, നാഗമ്പടം, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും ക്യാമറകൾ സജ്ജം . എഐ ക്യാമറകൾ എവിടെയെല്ലാം കോട്ടയം ളായിക്കാട് പാലം – 1 കോട്ടയം […]

‘പണി വരുന്നുണ്ട് മക്കളെ’..! ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകൾ ‘റെഡി’..! ഏപ്രിൽ 20 മുതൽ പ്രവർത്തിച്ചു തുടങ്ങും..! ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമല്ല ഈ അഞ്ച് കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് (എ ഐ) ക്യാമറകള്‍ ഒരുങ്ങികഴിഞ്ഞു. എ ഐ ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെ ഏപ്രിൽ 20 മുതൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും. മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്താനായി ഒരുങ്ങിയിരിക്കുന്നത് . എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം. ഹെൽമറ്റും സീറ്റ് ബെൽറ്റും […]