Spread the love

വടകര: കേരളത്തില്‍ ഏറെ ചർച്ചയായ ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഗൂഢാലോചന വീണ്ടും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവുമായി ആർഎംപി രംഗത്ത്.

video
play-sharp-fill

കേസിലെ ഉന്നത തല ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വീണ്ടും അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്.

വടകര എംഎല്‍എ കെ.കെ. രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിഷയം വീണ്ടും സജീവമായത്. ചോമ്പാല പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിലും തുടർന്നുണ്ടായ അന്വേഷണങ്ങളിലും ഗൂഢാലോചനയുടെ ആഴം പൂർണ്ണമായി പരിശോധിക്കപ്പെട്ടിട്ടില്ലെന്നാണ് ആർഎംപിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ശിക്ഷിക്കപ്പെട്ടവർ രാഷ്ട്രീയ നേതൃത്വത്തിന്റെ “കൈകള്‍” മാത്രമാണെന്ന കോടതിയുടെ നിരീക്ഷണം തന്നെയാണ് ഇപ്പോള്‍ ആർഎംപി വീണ്ടും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം.