‘നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്‍റ്; മാപ്പ് പറയണം’; ഇടത് നിരീക്ഷകനായ അഡ്വ.  ബി എന്‍ ഹസ്കറിന് സ്വപ്ന സുരേഷിന്‍റെ വക്കീല്‍ നോട്ടീസ്

‘നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്‍റ്; മാപ്പ് പറയണം’; ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്കറിന് സ്വപ്ന സുരേഷിന്‍റെ വക്കീല്‍ നോട്ടീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: അപകീര്‍ത്തിപരമായ പ്രതികരണം നടത്തിയെന്നാരോപിച്ച്‌ ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ സ്വപ്ന സുരേഷ്.

ഒരാഴ്ചക്കുള്ളില്‍ കമന്‍റ് പിന്‍വലിച്ച്‌ നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഹസ്കറിന് നോട്ടീസയച്ച വിവരം സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. വക്കീല്‍ നോട്ടീസിന്‍റെ പകര്‍പ്പും സ്വപ്ന ഫേസ്ബുക്കില്‍ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ല- സ്വപ്ന സുരേഷ് പറഞ്ഞു.

അതേസമയം കേസ് നേരിടുമെന്ന് അഡ്വ. ബി എന്‍ ഹസ്കര്‍ പ്രതികരിച്ചു. നോട്ടീസിന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയാം. നിയമപരമായി നേരിടുമെന്നും ഹസ്കര്‍ പറഞ്ഞു.