
കുമരകം: പട്ടാപകൽ കോഴി കൂടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ് സർപ്പ വാളന്റിയർ സംഘം എത്തുന്നതിന് മുമ്പ് പിടി കൊടുക്കാതെ രക്ഷപെട്ടു. കുമരകം അഞ്ചാം വാർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി കുര്യന്റെ വീടിനു സമീപത്തെ കോഴികൂട്ടിൽ കയറിയ മൂർഖനാണ് പിടി കൊടുക്കാതെ മുങ്ങിയത്.
കോഴി കൂടിനുള്ളിൽ തീറ്റയും വെള്ളവും കൊടുക്കാൻ വെച്ചിരുന്ന ബോക്സിനുള്ളിലാണ് മൂർഖൻ പ്രത്യക്ഷപെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നിന് വീട്ടമ്മ ഷേർലി ഫിലിപ്പ് കോഴികളുടെ അസാധാരണ ശബ്ദം കേട്ടെത്തിയപ്പോഴാണ് ബോക്സിനുള്ളിൽ പത്തിവിടർത്തി നില്ക്കുന്ന മുർഖനെ കണ്ടത്.
ഉടൻ തന്നെ സർപ്പ വോളന്റിയറെ വിവരം അറിയിച്ചു.. എന്നാൽ കോട്ടയത്തുനിന്നും സ്നേക്ക് റെസ്ക്യു ടീം എത്തുന്നതിനു മുമ്പ് തന്നെ മൂർഖൻ സ്ഥലം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വീട്ടുകാർ ഇപ്പോൾ തികച്ചും ഭയാശങ്കയിലാണ്. കൊടു ചൂടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതും സമീപത്തെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതോടുകൂടിയാണ് പാമ്പുകൾ മാളം വിട്ടിറങ്ങിയത്. ശ്രദ്ധയും കരുതലും അനിവാര്യം







