കൊവിഡ് പടർത്തുന്ന സമരമെന്ന സർക്കാർ നിലപാടിന് വീണ്ടും സാധൂകരണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ വെട്ടിലാക്കി പഞ്ചായത്തിന്റെ പരാതി; വ്യാജ പേരിൽ കൊവിഡ് പരിശോധിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കൊവിഡ് പോസിറ്റീവെന്നു പഞ്ചായത്ത്

കൊവിഡ് പടർത്തുന്ന സമരമെന്ന സർക്കാർ നിലപാടിന് വീണ്ടും സാധൂകരണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ വെട്ടിലാക്കി പഞ്ചായത്തിന്റെ പരാതി; വ്യാജ പേരിൽ കൊവിഡ് പരിശോധിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കൊവിഡ് പോസിറ്റീവെന്നു പഞ്ചായത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടർത്തുന്നത് സമരങ്ങളാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു പിന്നാലെ കോൺഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലടക്കം നടന്ന സമരങ്ങളിൽ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനു കൊവിഡ് സ്ഥിരീകരിച്ചെന്നും, എന്നാൽ ഇദ്ദേഹം പരിശോധന നടത്തിയത് വ്യാജ പേര് നൽകിയാണെന്നുമുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നത്.

കെഎം അഭിജിത്ത് വ്യാജ പേരിൽ തന്റെ കോവിഡ് ടെസ്റ്റ് നടത്തിയെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റിൽ റിസൾട്ട് പൊസിറ്റീവായതോടെ ആള് മുങ്ങിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അട്ടിമറിക്കാനും നാട്ടിൽ മുഴുവൻ രോഗം പടർത്താനുമാണ് നേതാവ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

അതേസമയം പരിശോധന നടത്തിയത് സമ്മതിച്ച അഭിജിത്, പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലുള്ള വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് വിശദീകരിക്കുന്നത്. ഇന്നാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി ഗവ. എൽ.പി സ്‌കൂളിൽ കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിയ 48 പേരിൽ 19 പേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.

കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിലാണ് അഭിജിത്ത് എത്തിയത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. കെ എം അഭിജിതിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു.

സംസ്ഥാനത്ത് സെപ്തംബർ 11 മുതൽ വിവിധയിടങ്ങളിൽ നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.