
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്നും വൻ വോട്ട് ചോർച്ച.
ബിജെപിക്ക് വൻതോതില്‍ വോട്ട് ഉയരുകയും ചെയ്തു.
സിപിഎം വിട്ട് യുഡിഎഫിനൊപ്പം സഹകരിക്കുന്ന പി . കെ ശശിയെ സ്ഥാനാർഥിയാക്കിയതില്‍ ഉള്ള അമർഷമാണ് വോട്ട് മറിക്കാൻ കാരണമെന്നാണ് സൂചന.
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വെറെ ഒരിടത്തും കാണത്ത പ്രതിഭാസമാണ് ഒറ്റപ്പാലത്ത് ഉള്ളത്. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാർഥികളുടെ വോട്ട് കുറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലത്തെ സിപിഎം സ്ഥാനാർഥിയായ അഡ്വ. കെ . പ്രേംകുമാറിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ 503 വോട്ട് വർധിച്ചു . 2021 ല്‍ 74859 വോട്ടാണ് പ്രേംകുമാറിന് ലഭിച്ചത് . ഭരണ വിരുദ്ധ വികാരം ആഞ്ഞ് വീശിയിട്ടും 75362 വോട്ടുകള്‍ പ്രേം കുമാറിന് നേടനായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർഥിയായ പി വേണുഗോപാലകന് 25056 വോട്ടാണ് ലഭിച്ചത്.
ഇത്തവണ ബിജെപി സ്ഥാനാർത്ഥി മേജർ രവിക്ക് 42476 വോട്ടുകള്‍ നേടാനായി. അതായത് 2021 നെക്കാള്‍ 17420 വോട്ടുകള്‍ അധികമായി ലഭിച്ചു. 139 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികള്‍ വോട്ട് ഗണ്യമായി ഉയർത്തി.
എന്നാല്‍ ഒറ്റപ്പാലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ 11122 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥി പി കെ ശശിക്ക് കുറവായത്. ഇത് യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്ന് പി കെ ശശി ആവശ്യപ്പെടുന്നു.







