Spread the love

തൊടുപുഴ: വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.വേട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥികളെക്കാൾ ചങ്കിടിപ്പുമായി അണികളും നേതാക്കളും

video
play-sharp-fill

ബൂത്തുതലത്തിലെ കണക്കുകൾ നിരത്തിയുള്ള അവകാശവാദങ്ങൾ പെട്ടിതുറക്കുമ്പോൾ കാണുമോ എന്ന ആശങ്ക പുറമേകാണിക്കുന്നില്ലെങ്കിലും എല്ലാവരുടെയും ഉള്ളിലുണ്ട്. തങ്ങളുടെ പാർട്ടിയ്ക്കായി പലതരം പന്തായങ്ങൾവെച്ചവർക്കിന്ന് ചങ്കിടിപ്പ്കൂടും.

പലരുംവിധി എന്തായാലും നേരിടാൻ ഇതിനോടകം മാനസികമായി തയ്യാറെടുത്തിട്ടുമുണ്ട്. പല സ്ഥാപനങ്ങളിലും ഇലക്ഷൻഫലം തത്സമയം അറിയുന്നതിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിലാണ് പലയിടത്തും ഇത്തരം ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

കണക്കുകൂട്ടലുകൾ അനുസരിച്ച് തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ശുഭപ്രതീക്ഷയുള്ളതിനാൽ പ്രമുഖമുന്നണികളുടെ പ്രവർത്തകരെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്,

പല മുന്നണികളിലെയും പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി വാഹനവും മൈക്ക് അനൗൺസുമെന്റും പാരഡിഗാനങ്ങളുമടക്കം രഹസ്യമായി സജ്ജമാക്കിയിട്ടുണ്ട്.

വോട്ടെണ്ണൽ കഴിഞ്ഞാലുടൻ ആഘോഷം തുടങ്ങാവുന്ന രീതിയിലാണ് ക്രമീകരണം. വിജയിച്ചാൽ വിതരണം ചെയ്യാനുള്ള മധുരപലഹാരങ്ങൾവരെ ബുക്ക് ചെയ്തിട്ടുള്ളതായാണ് വിവരം.