
തിരുവനന്തപുരം: കേരളത്തില്‍ ഒരുപാട് താമര വിരിയുമെന്ന് മുതിർന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വി മുരളീധരന്റെ പ്രതികരണം.
കഴക്കൂട്ടത്ത് എല്‍ ഡി എഫ് സ്ഥാനാർത്ഥി കടകം പള്ളി സുരേന്ദ്രനും യു ഡി എഫ് ശരത്ചന്ദ്ര പ്രസാദും ആണ് വി മുരളീധരനെതിരെ മത്സരിക്കുന്നത്. മൂന്ന് മുന്നണികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. 2016ല്‍ കടകംപള്ളിയോട് മത്സരിച്ചപ്പോള്‍ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്.
നിലവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോള്‍ നില്‍ക്കുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് 28 വാർഡുകളില്‍ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവില്‍ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ല്‍ ശോഭാ സുരേന്ദ്രൻ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറില്‍ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻഡിഎ കരുതുന്നത്.
കേരളത്തില്‍ തൂക്കുസഭ വരുമെന്നും ബിജെപി നിർണായക ശക്തി ആകുമെന്നും ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ പ്രതികരിച്ചിരുന്നു. കണക്ക് കൂട്ടിയതിനപ്പുറം സീറ്റെന്ന എക്സിറ്റ് പോളുകള്‍ ബിജെപി ക്യാമ്പിനും ആവേശം നല്‍കുന്നു. പോളിംഗിന് ശേഷം രണ്ട് സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഓണം ബമ്പറാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്. 7 ഉം 11 ഉം കടന്ന് 14 വരെ സീറ്റുകളാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
എവിടെയാണെന്നൊന്നും കൃത്യമായി പറയാനാകില്ലെന്ന് പറയുന്ന പാർട്ടി നേതാക്കള്‍ ഉഷാറിലാണ്. നേമം, കഴക്കൂട്ടത്തിന് അപ്പുറം തൃശൂർ, നാട്ടിക, കാട്ടാക്കട അടക്കം പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുകയാണ് താമരക്കൂട്ടം. പ്രവചനങ്ങള്‍ തെറ്റിച്ച് ആരെങ്കിലം കൊടുങ്കാറ്റ് പോലെ അധികാരത്തിലേക്കെത്തുമോ, അതോ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷമോ, അതൊന്നുമല്ലെങ്കില്‍ തൂക്ക് സഭയോ…. ടെൻഷൻ്റ പരകോടിയില്‍ ആണ് രാഷ്ട്രീയ കേരളം.







