
കോട്ടയം: വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആദ്യമാസം പിന്നിടുമ്പോള്‍ ജനകീയ ആവശ്യങ്ങള്‍ നടപ്പാക്കാനായാത് നല്ല കാര്യമെന്ന് സണ്ണി എം കപിക്കാട്.
കെ റെയിലിലും ആശാ സമരത്തിലും ജനകീയ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയും ഗുണകരമായി.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങള്‍ ധാരാളം നല്‍കിയ ഒരു മാസമാണ് കടന്നുപോയത്.
മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടില്‍ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു.ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകള്‍ക്കൊടുവില്‍ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി. പ്രിയദർശനി തന്നെയാണ് നിറവേറ്റിയ വാഗ്ദാനങ്ങളില്‍ ഏറ്റവും അധികം കയ്യടി നേടിയത്.
പ്രധാന തീരുമാനങ്ങളില്‍ കൂടിയാലോചന ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ആദ്യ മാസത്തിലെ ആഭ്യന്തര സംശയം. ഇടതു സർക്കാരിന് അനഭിമതനായിരുന്ന ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കിയത് ആർഎസ്‌എസുമായുള്ള ഡിലീൻ്റെ ഭാഗമെന്നും പ്രതിപക്ഷം കടുപ്പിക്കുന്നു.
സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂർണമായി ആലപിച്ചത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഗവർണർ സർവകലാശാലകളില്‍ നടത്തുന്ന കാവിവല്‍ക്കരണ ആരോപണങ്ങളില്‍ വരെ എത്തിനില്‍ക്കുന്നു.







