Spread the love

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്.

video
play-sharp-fill

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ അടക്കമാണ് റെയ്ഡ്.
രാജഗിരി, മെഡിക്കല്‍ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങില്‍ ഉള്‍പ്പെടെയാണ് റെയ്ഡ്.

കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് നജീബിൻ്റെ അക്കൌണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നില്‍ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദാതാക്കള്‍ക്ക് കുറഞ്ഞ തുക നല്‍കി വൻ തുകക്കാണ് മറിച്ചുവില്‍ക്കുന്നത്.

തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. എംഎല്‍എ, എംപി, പൊലീസ് എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ നിർമിച്ചിരുന്നു.

സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തില്‍ അധികമായി വ്യാജ രേഖകള്‍ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.