video
play-sharp-fill

സത്യവാങ്ങ്മൂലം ഇല്ലാതെ പുറത്തിറങ്ങി; പഴം വാങ്ങി തിരികെ വന്നപ്പോള്‍ പൊലീസ് പിടിച്ചു; പിഴ അടക്കാന്‍ പണം ഇല്ലാത്തതിനാല്‍ പൊലീസ് ബൈക്ക് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

സത്യവാങ്ങ്മൂലം ഇല്ലാതെ പുറത്തിറങ്ങി; പഴം വാങ്ങി തിരികെ വന്നപ്പോള്‍ പൊലീസ് പിടിച്ചു; പിഴ അടക്കാന്‍ പണം ഇല്ലാത്തതിനാല്‍ പൊലീസ് ബൈക്ക് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് നടന്ന് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. നഗരൂര്‍ കടവിള സ്വദേശി സുനില്‍കുമാര്‍ (57) ആണ് മരിച്ചത്.

പഴക്കടയില്‍ നിന്ന് പഴം വാങ്ങുന്ന സമയത്താണ് സുനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ 500 രൂപ പിഴയിട്ടു. എന്നാല്‍, പിഴ അടയ്ക്കാന്‍ പണമില്ലെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബൈക്ക് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ കാല്‍നടയായി വീട്ടിലേക്ക് പോകുകയായിരുന്നു. രാവിലെ എട്ടരയോടെ പൊലീസ് തിരിച്ചയച്ച സുനില്‍ കുമാര്‍ വീട്ടിലെത്തി ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ച് വരികയായിരുന്നു സുനില്‍ കുമാര്‍. അതേസമയം, സുനില്‍കുമാര്‍ മരുന്ന് വാങ്ങി വരുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.