
തന്റെ പേരിലുള്ളത് കള്ളക്കേസെന്ന് ആത്മഹത്യാ കുറിപ്പ്;പാലക്കാട് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
സ്വന്തം ലേഖിക
പാലക്കാട്: പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലിപ്പുറം സ്വദേശി സുലൈമാനെയാണ് സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സുലൈമാന്റെ വസ്ത്രത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും കള്ളക്കേസ് കൊടുത്തതാണെന്നും കുറിപ്പിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ലാണ് സുലൈമാൻ പോക്‌സോ കേസിൽ പ്രതിയാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്തത്.
Third Eye News Live
0