video
play-sharp-fill

മുദ്രപത്രത്തിന്റെ വിലയും എഴുത്തുകൂലിക്കും പുറമേ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും; സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; മിന്നല്‍ പരിശോധന 76 ഓഫീസുകളിൽ

മുദ്രപത്രത്തിന്റെ വിലയും എഴുത്തുകൂലിക്കും പുറമേ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും; സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; മിന്നല്‍ പരിശോധന 76 ഓഫീസുകളിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന.

സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. ഓപറേഷന്‍ പഞ്ചികിരണ്‍ എന്ന പേരിലാണ് പരിശോധന ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലന്‍സ് ഡയറക്ടര്‍ മനോജ്‌ എബ്രഹാമിന്‍റെ ഉത്തരവിന്‍ പ്രകാരമാണ് മിന്നല്‍ പരിശോധന.

സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്നും ആധാരം എഴുത്തുകാര്‍ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 76 ഓഫീസുകളില്‍ ഒരേസമയം പരിശോധന നടത്തുന്നത്.

രജിസ്ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോള്‍ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കുലിക്കും പുറമേ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും വാങ്ങിച്ചു നല്‍കുന്നതായും പരാതി ലഭിച്ചിരുന്നു.

ഓഫീസ് പ്രവര്‍ത്തനസമയം കഴിയാറാകുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഓഫീസില്‍ എത്തിക്കുകയും, മറ്റു ചിലര്‍ ഗൂഗിള്‍ പേ വഴിയും മറ്റും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും ഇതിന് പ്രത്യുപകാരം ആയി വസ്തുവിന്റെ വിലകുറച്ച്‌ കാണിച്ച്‌ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ കുറവ് വരുത്തി നല്‍കുന്നതായും ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാര്‍ മുഖേന സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ വാങ്ങിവരുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.