video
play-sharp-fill

മൂക്കടപ്പും ശ്വാസതടസ്സവും നിങ്ങളെ അലട്ടുന്നുണ്ടോ? ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടോ? സുഖനിദ്ര കിട്ടാന്‍ ചില കുറുക്കു വഴികള്‍

മൂക്കടപ്പും ശ്വാസതടസ്സവും നിങ്ങളെ അലട്ടുന്നുണ്ടോ? ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടോ? സുഖനിദ്ര കിട്ടാന്‍ ചില കുറുക്കു വഴികള്‍

Spread the love

സ്വന്തം ലേഖകൻ

കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പ്. ഈ മൂക്കടപ്പ് കാരണ രാത്രിയില്‍ ഒട്ടും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകാം. ഇതിന് പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്ത് നോക്കാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് പറയുന്നത്.

ആവി പിടിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കടപ്പും കഫക്കെട്ടും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആവി പിടിക്കുന്നത്. ആവി പിടിക്കുമ്പോള്‍ മിക്കവരും ചെയ്യുന്ന ഒരു തെറ്റാണ് അതില്‍ വിക്‌സ്, അല്ലെങ്കില്‍ ടൈഗര്‍ ബാം എന്നിവ ചേര്‍ക്കും. സത്യത്തില്‍ ഇവ ഇട്ട് ആവിപിടിച്ചാല്‍ കഫം പോവുകയല്ല, മറിച്ച് കഫം ഉറച്ച് പോകുന്നതിന് ഇത് കാരണമാകുന്നു.

ആവി പിടിക്കുമ്പോള്‍ കല്ലുപ്പിട്ട് ആവിപിടിക്കാവുന്നതാണ്. അല്ലെങ്കില്‍ തുളസി ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്. കരിഞ്ചീരകം വീട്ടില്‍ ഉണ്ടെങ്കില്‍ അതും ഇട്ട് ആവി പിടിക്കാവുന്നതാണ്.

ഇഞ്ചി

മൂക്കടപ്പ് മാറ്റിയെടുക്കാന്‍ ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് മൂക്കടപ്പ് മാറ്റി എടുക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് കഫക്കെട്ട് കുറയ്ക്കാനും നിങ്ങളെ സഹായിക്കും. കഫക്കെട്ട് കുറയ്ക്കുന്നതിനായി രണ്ട് കപ്പ് വെള്ളത്തില്‍ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക. ഇത് നന്നായി തിളപ്പിച്ച് എടുക്കണം.

ഇത് നന്നായി തിളപ്പിച്ചതിന് ശേഷം ഒരു തുണി ഈ വെള്ളത്തില്‍ മുക്കി വെച്ചതിന് ശേഷം അത് മുഖത്ത് ഇടുക. കുറഞ്ഞത് 15 മിനിറ്റ് ഇടണം. ഇത് മൂക്കടപ്പില്‍ നിന്നും ആശ്വാസം നല്‍കും. അതുപോലെ, ഇഞ്ചി ഇട്ട് ചായ കുടിക്കുന്നതും നല്ല ആശ്വാസം നല്‍കുന്നതാണ്.

തേന്‍

പൊതുവില്‍ കഫക്കെട്ട് അതുപോലെ, തൊണ്ട വേദന എന്നിവ വരുമ്പോള്‍ തേന്‍ ഉപയോഗിക്കാറുണ്ട്. ഇത് മൂക്കടപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ മൂക്കടപ്പും കഫകെട്ടും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

മൂക്കടപ്പ് കുറയ്ക്കുന്നതിനായി രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എടുക്കുക. ഇത് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കണം. ഇത് സാവധാനത്തില്‍ കുറയ്ക്കുന്നത് മൂക്കടപ്പ് കുറയ്ക്കുന്നു. അതുപോലെ, തേന്‍ പാലില്‍, അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതും മൂക്കടപ്പ് മാറ്റും.

വെളുത്തുള്ളി

മിക്ക വീടുകളിലും വെളുത്തുള്ളി ഉണ്ടാകും. വെളുത്തുള്ളിയില്‍ ആന്റിഓകിസിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് വെളുത്ത രക്താണുക്കള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ, ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

മൂക്കടപ്പ് മാറ്റി എടുക്കുന്നതിന് വെളുത്തുള്ളി എടുത്ത് നന്നായി ചതച്ച് എടുക്കണം. ഇത് ഇട്ട് സൂപ്പ് തയ്യാറാക്കുക. ഇത് രണ്ട് ദിവസം അടുപ്പിച്ച് കുടിക്കാന്‍ ശ്രദ്ധിക്കണം. മൂക്കടപ്പിന് നല്ല ആശ്വാസം ലഭിക്കുന്നതാണ്.

കുരുമുളക്

വീട്ടില്‍ കുരുമുളക് ഉണ്ടെങ്കില്‍ കുരുമുളക് ഉപയോഗിച്ച് മൂക്കടപ്പിനും കഫക്കെട്ടിനും ആശ്വാസം തേടാവുന്നതാണ്. കുരുമുളകിന് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ തന്നെ കുരുമളകിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും, അല്ലെങ്കില്‍ കുരുമുളക് വെറുതേ കടിച്ച് കഴിക്കുന്നതും മൂക്കടപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിക്കാന്‍ ഒരിക്കലും മറക്കരുത്. എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരം വരണ്ട് പോകാതെ സംരക്ഷിക്കുകയും, മൂക്കടപ്പ് വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍, ഇടയക്കിടയ്ക്ക് നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.