ഫുട്ബോൾ മത്സരത്തിൽ തോറ്റതിന് പിന്നാലെ തിരുവല്ല സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചു

Spread the love

 

പത്തനംതിട്ട: ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് പരസ്പരം ആക്രമിച്ചത്.

video
play-sharp-fill

 

തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം. ബുധനാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം.

 

മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ആക്രമണത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group