അമയന്നൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടി.വിയുമായി ഇൻകാസ്

അമയന്നൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടി.വിയുമായി ഇൻകാസ്

Spread the love

തേർഡ് ഐ ബ്യൂറോ

അയർക്കുന്നം: യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം കമ്മറ്റിയുടേയും. കോൺഗ്രസ്‌ പ്രവാസി സംഘടന ആയ ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മറ്റിയുടെയും സഹകരണത്തിൽ അമയന്നൂർ ഹൈ സ്കൂളിൽ ഓൺ ലൈൻ വിദ്യാഭാസത്തിൽ പങ്കടുക്കാൻ ബുദ്ധിമുട്ടുള്ള ആറ് വിദ്യാർത്ഥികൾക്ക് ടി.വി കൾ വിതരണം ചെയ്തു.

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , പ്രിൻസിപ്പൽ സുധിൻ സാറ ചെറിയാന് ടെലിവിഷനുകൾ കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ:ഫിൽസൺ മാത്യൂസ്, സ്കൂൾ മാനേജർ ബേബിച്ചൻ , യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ചിന്തു കുര്യൻ, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ബ്ലോക്ക്‌ പഞ്ചയാത്ത് അംഗം ജോയിസ് കൊറ്റത്തിൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി നാഗമറ്റം,

കെസി മത്തായി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പെരുവേലിൽ, യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം പ്രസിഡന്റ്‌ അലക്സ്‌, മാത്യു, തോമസുകുട്ടി ഇല്ലത്തുപറമ്പിൽ,മാത്യു വർഗ്ഗീസ്, ജിസ്മോൻ നീറിക്കാട്,ബിജു ഉള്ളാട്ടിൽ,ആകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.