Spread the love

തമിഴ്നാട്: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

video
play-sharp-fill

പെൺകുട്ടിയുടെ മാതാപിതാക്കളുടെയും സഹപാഠികളുടെയും മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. കളളക്കുറിച്ചിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. നിരവധി രക്ഷിതാക്കൾ സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group