play-sharp-fill
ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ഹർത്താൽ, പരീക്ഷകൾ മാറ്റി, കെഎസ്ആർടിസി സർവീസിന് മുടക്കമില്ല

ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ഹർത്താൽ, പരീക്ഷകൾ മാറ്റി, കെഎസ്ആർടിസി സർവീസിന് മുടക്കമില്ല

സ്വന്തം ലേഖകൻ

കോട്ടയം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ബന്ദിനെ പിന്തുണച്ചു സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വർഗ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലും ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.


 

 

കെഎസ്ആർടിസി സർവീസുകൾ സാധാരണ രീതിയിലെ പോലെ തന്നെ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആർടിസി ഓപ്പറേഷൻസ് ഡപ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നോട്ടിസ് നൽകിയിരുന്നു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവീസ് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഹാത്മാഗാന്ധി സർവകലാശാല ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

 

 

സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ് .

എസ്ഡിപിഐ ,പട്ടികജാതി-പട്ടിക വർഗ സംഘടനകൾ,. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗം തുടങ്ങിയവർ ഹർത്താലിന് പിന്തുണ നൽകുന്നുണ്ട്. പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്