Spread the love

തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെഎസ്‌ആര്‍ടിസി നടപ്പിലാക്കിയ ‘പ്രിയദര്‍ശിനി’ സൗജന്യയാത്ര പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം യാത്രാനുകൂല്യം നല്‍കുന്നത് ഏകപക്ഷീയവും വിവേചനപരവുമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

video
play-sharp-fill

പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ ശാസ്ത്രീയ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്തിയിട്ടില്ലെന്നും പൊതുജനാഭിപ്രായം തേടാതെയാണ് തീരുമാനം കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പാക്കുകയാണുണ്ടായതെന്നും, പദ്ധതി മൂലം കെഎസ്‌ആര്‍ടിസിക്ക് പ്രതിദിനം രണ്ട് കോടിയിലേറെ രൂപയും പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയും അധികബാധ്യതയായി വരുമെന്നുമാണ് ഹര്‍ജിയിലെ വാദം.

ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി തിങ്കളാഴ്ച ഔദ്യോഗികമായി നിലവില്‍വന്നു. തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് പെരുമാതുറയിലേക്കുള്ള ഉദ്ഘാടന സര്‍വീസിന് കെഎസ്‌ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല നേതൃത്വം നല്‍കി. 3,125 ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യയാത്ര ലഭിക്കുക. തിരിച്ചറിയല്‍ കാര്‍ഡോ രജിസ്‌ട്രേഷനോ പ്രായപരിധിയോ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കും ഇനി ഓര്‍ഡിനറി ബസുകളില്‍ കണ്‍സെഷന്‍ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group