
പത്തനംതിട്ട:പത്തനംതിട്ട റാന്നിയിൽ തെരുവ് നായയുടെ കടിയേറ്റ് 12 വയസുകാരി ഗുരുതരാവസ്ഥയിൽ. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നി സ്വദേശി ഹരീഷിന്റെ മകൾ അഭിരാമിയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പാൽ വാങ്ങാൻ പോകുന്നതിനിടെ കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്.
കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പട്ടിയുടെ കടിയേറ്റതിനെ തുടർന്നു പ്രതിരോധ വാക്സിൻ കുട്ടിക്ക് നൽകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.








