
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഫ് സ്ഥാനാർഥിക്ക് നായയുടെ കടിയേറ്റു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഡാലി വാർഡിലെ എല്‍ഡിഎഫ് സ്ഥാനാർഥി രശ്മിക്കാണ് കടിയേറ്റത്.
വോട്ട് ചോദിച്ചെത്തിയ വീട്ടിലെ നായയാണ് ആക്രമിച്ചത്. രശ്മിക്ക് കാലില്‍ ഉള്‍പ്പടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കടിയേറ്റു. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശിച്ചതോടെ താത്കാലികമായി തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ചു.






