play-sharp-fill
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് :ഡിസംബര്‍ 3 മുതല്‍ ഏഴ് വരെ 24 വേദികളിലായാണ് മത്സരം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് :ഡിസംബര്‍ 3 മുതല്‍ ഏഴ് വരെ 24 വേദികളിലായാണ് മത്സരം.

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും.

ഡിസംബര്‍ 3 മുതല്‍ ഏഴ് വരെ 24 വേദികളിലായാണ് മത്സരം.

പ്രഥമ സ്‌കൂള്‍ ഒളിമ്ബിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങള്‍ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തല്‍ മത്സരങ്ങള്‍ മാത്രം കോതമംഗലം എം എ

കോളജില്‍ നടത്താനും തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.