ഇനി പ്രസവ ശുശ്രൂഷകൾ എളുപ്പമാവും ; അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റൽ
കുളനട : സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ചു. വെണ്മണി പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ ടി സി ബിർത്തിങ് സൂട്ട് ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ, ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ, ഡോ രമ്യാ ഗൈനക്കോളജിസ്റ്റ്, ഡോ തുഷാര പിടിയാട്രിഷൻ, ഡോ ഹരിഹരൻ ഫിസിഷ്യൻ, ഡോ ജേക്കബ് ജോൺ ഫിസിഷ്യൻ, ഡോ കിരൺ ജനറൽ സർജൻ, ഡോ രാകേഷ് ഓർത്തോപീഡിഷൻ, ഡോ മിഥുൻ എമർജൻസി മെഡിസിൻ, ഹോസ്പിറ്റൽ സ്റ്റാഫ്സ് എന്നിവർ പങ്കെടുത്തു.
ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു, പ്രസവ ശുശ്രൂഷകൾ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കപ്പെടുമെന്നു ക്ലസ്റ്റർ സി ഇ ഓ പ്രകാശ് മാത്യു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എമർജൻസി, ട്രോമ അതുപോലെ കാലാവസ്ഥക്ക് പ്രതികൂലമായ രോഗങ്ങൾ നിർണയികുന്നത്തിലും, അതു ഭേദമാക്കുന്നത്തിലും സൺറൈസ് ഹോസ്പിറ്റൽ മികവുറ്റതാണെന്ന് വെണ്മണി പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ ടി സി ബിർത്തിങ് സൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :
☎️ 04792363000 , 92490 95950
Location : https://maps.app.goo.gl/ffSuL1rwt8CyVEP96