
മേടം ദിവസത്തിന്റെ ആദ്യഘട്ടത്തില്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത എന്നിവ കാണുന്നു. രാവിലെ ഏഴുമണിക്കുശേഷം സാഹചര്യങ്ങള്‍ അനുകൂലമായി മാറി കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഇടവം: പ്രഭാതസമയം കാര്യവിജയത്തിനും ആരോഗ്യലാഭത്തിനും അനുകൂലമാണ്. എന്നാല്‍ ഏഴുമണിക്കുശേഷം കാര്യതടസ്സം, അഭിമാനക്ഷതം, പരീക്ഷാപരാജയം തുടങ്ങിയ പ്രതികൂലതകള്‍ അനുഭവപ്പെടാം.
മിഥുനം: ദിവസത്തിന്റെ തുടക്കത്തില്‍ കാര്യതടസ്സം, പാഴ്ചെലവ്, മാനസിക അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. പിന്നീട് കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, നല്ല ഭക്ഷണയോഗം എന്നിവ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം: ബന്ധുസമാഗമം, സന്തോഷം, സമ്മാനലാഭം, സല്‍ക്കാരയോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ രാവിലെ ഏഴുമണിക്കുശേഷം ധനതടസ്സവും ചെലവും വർധിക്കാം.
ചിങ്ങം: കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് മികച്ച സാധ്യതയുള്ള ദിനം. ദീർഘകാല ആഗ്രഹങ്ങള്‍ സഫലമാകാനും ഇടയുണ്ട്.
കന്നി: ദിവസത്തിന്റെ തുടക്കത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍, യാത്രാതടസ്സം, ശരീരസുഖക്കുറവ് എന്നിവ ഉണ്ടാകാം. പിന്നീട് ആരോഗ്യം മെച്ചപ്പെടുകയും കാര്യവിജയവും ഇഷ്ടഭക്ഷണലാഭവും ലഭിക്കുകയും ചെയ്യും.
തുലാം: ആദ്യഘട്ടത്തില്‍ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം എന്നിവ കാണുന്നു. തുടർന്ന് ഗുണദോഷസമ്മിശ്രമായ ഫലങ്ങളായിരിക്കും.
വൃശ്ചികം: സുഹൃദ്സമാഗമം, നിയമവിജയം, സമ്മാനലാഭം എന്നിവയ്ക്ക് അനുകൂലമായ ദിനമാണ്. എന്നാല്‍ രാവിലെ ഏഴുമണിക്കുശേഷം നഷ്ടസാധ്യത, അപകടഭീതി, ഇച്ഛാഭംഗം തുടങ്ങിയ പ്രതികൂലതകള്‍ ഉണ്ടാകാം.
ധനു: കാര്യവിജയം, ധനലാഭം, ആരോഗ്യവർധന, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. ബന്ധുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാനാകും.
മകരം: ദിവസത്തിന്റെ തുടക്കത്തില്‍ പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാം. പിന്നീട് കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, നിയമവിജയം എന്നിവ പ്രതീക്ഷിക്കാം.
കുംഭം: മനഃപ്രയാസം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ അനുഭവപ്പെടാം. ബിസിനസ് രംഗത്ത് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
മീനം: കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ രാവിലെ ഏഴുമണിക്കുശേഷം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ഉദരസംബന്ധമായ അസ്വസ്ഥതകളും കാര്യതടസ്സങ്ങളും ഉണ്ടാകാം.







