video
play-sharp-fill
ആഡംബര ജീവിതത്തിന് പണം വേണം: മണിക്കൂറിന് 10,000 രൂപ വാങ്ങി ശരീര വില്‍പ്പന, മാംസ കച്ചവടത്തിനെത്തുന്നത് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; ചുക്കാൻ പിടിക്കുന്നത് കലൂർ കേന്ദ്രമായ സ്പാ നടത്തിപ്പുകാർ; കൊച്ചിയിലെ സെക്‌സ് ട്രേഡിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ …!

ആഡംബര ജീവിതത്തിന് പണം വേണം: മണിക്കൂറിന് 10,000 രൂപ വാങ്ങി ശരീര വില്‍പ്പന, മാംസ കച്ചവടത്തിനെത്തുന്നത് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; ചുക്കാൻ പിടിക്കുന്നത് കലൂർ കേന്ദ്രമായ സ്പാ നടത്തിപ്പുകാർ; കൊച്ചിയിലെ സെക്‌സ് ട്രേഡിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ …!

എറണാകുളം: സെക്‌സ് ട്രേഡിംഗിന്റെ കുരുക്കില്‍ നിരവധി വിദ്യാർത്ഥികള്‍ പെട്ടതായി റിപ്പോർട്ട്. കൊച്ചി നഗരത്തിലെ കോളേജ് വിദ്യാർത്ഥിനികളില്‍ ചിലരാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.

ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.

നഗരത്തിലെ സ്പാകള്‍ കേന്ദ്രീകരിച്ചാണ് ശരീരവില്‍പ്പന നടക്കുന്നത് എന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. കലൂർ കേന്ദ്രമായ സ്പാ നടത്തിപ്പുകാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് കലൂരിന് പുറമേ പനമ്പള്ളി നഗറിലും, പാലാരിവട്ടത്തും സ്പായുണ്ട്. കേരളത്തിന്റെ മറ്റ് പല ജില്ലകളില്‍ നിന്നും പഠനത്തിനായി കൊച്ചിയില്‍ എത്തുന്ന വിദ്യാർത്ഥിനികളാണ് ശരീര വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ഇതില്‍ ഭൂരിഭാഗവും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. ഉപഭോക്താക്കളില്‍ നിന്ന് മണിക്കൂറിന് 10000 രൂപയാണ് സ്പാ നടത്തിപ്പുകാർ ഈടാക്കുന്നത്. 5000 രൂപ പെൺകുട്ടിക്കും കിട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പണം ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുകയാണ് ഇവർ ചെയ്യുന്നത്

സ്പാകളിലെ ഏജന്റുമാരാണ് വിദ്യാർത്ഥിനികളെ ക്യാൻവാസ് ചെയ്യുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച്‌ കൊടുക്കുകയോ ചെയ്യും. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ 10000 രൂപ സ്പാ ഓഫീസിൽ അടയ്ക്കണം. പകുതി തുക പെൺകുട്ടികൾക്കുള്ളതാണ്.

എറണാകുളം നോർത്ത്, സൗത്ത്, കലൂർ, പാലാരിവട്ടം, പനമ്പള്ളി നഗർ, ഇടപ്പള്ളി, പൊറ്റക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് സെക്‌സ് ട്രേഡിംഗുമായി ബന്ധപ്പെട്ടുള്ള സ്പാകള്‍ പ്രവർത്തിക്കുന്നത്. ഇവിടെ വിദ്യാർത്ഥിനികളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അന്യസംസ്ഥാന തൊഴിലാളികളും പെൺകുട്ടികളെ തേടിയെത്താറുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളും സ്പാകളിൽ റെഡിയാണ്. ഗർഭം അലസിപ്പിക്കാനുള്ള സൗകര്യവും സ്പാ മാനേജ്മെൻ്റ് ചെയ്തു നൽകും. രാത്രി മുഴുവൻ കസ്റ്റമേഴ്‌സിനൊടൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാസലഹരിയും സ്പാ നടത്തിപ്പുകാർ നല്‍കാറുണ്ട്.