video
play-sharp-fill

ചക്രവാതചുഴി ചുഴലിക്കാറ്റ് ഭീഷണിയാകുന്നു;  മോക്ക മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യത

ചക്രവാതചുഴി ചുഴലിക്കാറ്റ് ഭീഷണിയാകുന്നു; മോക്ക മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യത

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ്‌ 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് പ്രവചനം.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ന്യുന മര്‍ദ്ദമായി മാറും. ശേഷം ചൊവ്വാഴ്ച തീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.