
തിരുവനന്തപുരം: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂർ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം ഇടുക്കിയില്‍ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി. പ്രദേശത്ത് വ്യാപകമായി കൃഷി നാശവുമുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടില്ല.







