
ഇടുക്കി: ഇടുക്കി പാണ്ടിപ്പാറയിൽ നിർമാണ ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. ചെറുതോണി പെരുങ്കാല സ്വദേശിയായ വെള്ളാക്കാട്ട് മോൻസി (48) ക്കാണ് കടിയേറ്റത്.
ഒരു വീടിന്റെ പിൻവശത്ത് കൽക്കെട്ട് നിർമാണം നടത്തുന്നതിനിടെയാണ് സംഭവം. ജോലി സ്ഥലത്ത് ഉണ്ടായിരുന്ന തൊഴിലാളികൾക്കിടയിൽ പാമ്പിനെ കണ്ടതോടെ, സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് മോൻസിക്ക് കടിയേറ്റത്.
കടിയേറ്റ ഉടൻ സഹപ്രവർത്തകർ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







