Spread the love

മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

video
play-sharp-fill

ടെലഗ്രാമിലൂടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ അശ്ലീലരൂപത്തിലാക്കി വിവിധ ഗ്രൂപ്പുകള്‍ വഴി വിറ്റിരുന്നതായി പരാതിയില്‍ പറയുന്നു. ആയിരത്തിലധികം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group