Friday, April 24, 2026

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യത; കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; അങ്കണവാടികളുടെ പ്രവര്‍ത്തനം ഒരാഴ്ച നിര്‍ത്തിവെക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.

video
play-sharp-fill

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂട് കൂടിയ സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം ഒരാഴ്ച നിര്‍ത്തിവയ്ക്കാന്‍ വനിത ശിശു വികസന വകുപ്പ് നിര്‍ദേശം നല്‍കി.

കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണത്തേക്കാള്‍ നാലര ഡിഗ്രിയിലധികം താപനിലയില്‍ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ക്രമാതീതമായ ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. സാധാരണയേക്കാള്‍ 2 മുതല്‍ 3 വരെ ഡിഗ്രി ചൂടാണ് വേനല്‍കാലത്തിന്റെ ആരംഭത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍, പിന്നീട് അത് മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ എത്തി.

കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പാലക്കാട് ജില്ലയില്‍ ഇന്ന് ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലേക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.