
കോട്ടയം: എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുന്നത്.
മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ പാലാ, സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പള്ളി, സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം, ബേക്കർ സ്കൂൾ കോട്ടയം, സെന്റ് മേരീസ് സ്കൂൾ കുറവിലങ്ങാട് എന്നിവയാണ് കേന്ദ്രങ്ങൾ.
പാലായിൽ കെമിസ്ട്രി, സോഷ്യൽ സയൻസ് വിഷയങ്ങളുടെ മൂല്യനിർണയമാണ് നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ മലയാളം, ഹിന്ദി, ബയോളജി, കണക്ക് എന്നിവയുടെയും കോട്ടയം സിഎംഎസ് സ്കൂളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കണക്ക് വിഷയങ്ങളുടെയും ബേക്കർ സ്കൂളിൽ മലയാളം, സോഷ്യൽ സയൻസ്, ഫിസിക്സ് വിഷയങ്ങളുടെയും മൂല്യനിർണയമാണ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂളിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ് വിഷയങ്ങളുടെ മൂല്യനിർണയമാണ് നടക്കുന്നത്.
രാവിലെ 9.30 മുതൽ 12 വരെയും 1.30 മുതൽ നാലുവരെയുമാണ് ക്യാമ്പുകളുടെ പ്രവർത്തന സമയം. കടുത്ത ചൂടായതിനാൽ ക്യാമ്പുകളിൽ അധ്യാപകർക്ക് ആവശ്യത്തിനു കുടിവെള്ളം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സോഷ്യൽ സയൻസ്, കണക്ക് വിഷയങ്ങളിൽ ഒരാള് 24 പേപ്പറും മറ്റു വിഷയങ്ങളിൽ ഒരാള് 36 പേപ്പറും ഒരു ദിവസം വാല്യു ചെയ്യണം.
ഒരു സെന്ററിൽ ഒരു ചീഫും അസിസ്റ്റന്റ് എക്സാമിനർന്മാരും അഡീഷണൽ ചീഫ് എക്സാമിനർമാരുമാണുള്ളത്. അഞ്ചൂറിലധികം അധ്യാപകരാണ് അഞ്ചു സെന്ററുകളിലായുള്ളത്. മേയ് രണ്ടു വരെയാണ് ക്യാമ്പ്.



