
പഠനത്തിൽ മിടുക്കരായ എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 5 മുതൽ 10ആം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി ഹഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കഴിഞ്ഞ വർഷത്തേത് പോലെ ഇത്തവണയും അർഹരായ വിദ്യാർഥികളിലേക്ക് സഹായം എത്തിക്കാനാണ് നീക്കം. സ്കൂൾ ബാഗ്, ടിഫിൻ ബോക്സ്, ബുക്കുകൾ തുടങ്ങി 2,500 രൂപ വിലമതിക്കുന്ന പഠന സാമഗ്രികളാണ് ഇതിൽ ഉൾപ്പെടുന്നത്.
സൗജന്യ പഠനോപകരണങ്ങൾ ലഭിക്കുന്നതിനായി കുട്ടികൾ/രക്ഷിതാക്കൾ/ അധ്യാപകർ എന്നിവർക്ക് ഇതിനോടൊപ്പം കാണുന്ന ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്. 2026 മെയ് 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ഗൂഗിൾ ഫോം : https://forms.gle/sfGSnGVpGqPcgh4f7
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ നിങ്ങൾക്കും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാം. ഏറ്റവും അർഹമായ കുട്ടികൾക്ക് കിറ്റുകൾ ഞങ്ങളെത്തിക്കുന്നതാണ്. കൂടാതെ മുൻ വർഷത്തെപ്പോലെ തന്നെ പഠനോപകരണങ്ങൾ ലഭിക്കുന്ന കുട്ടികളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും ഇവ വിതരണം ചെയ്യുന്നത്.
HUG International Charitable Foundation
A/c No: 925020025883008
IFSC: UTIB0001904
Bank: Axis Bank Ltd
Branch: Kaloor
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : 🌐 Website: www.hugcharitablefoundation.com
📞 Contact: +91 9620694838 / +91 8281314027







