നിധിൻ രാജിന് നീതിക്കായി സിഎസ്ഡിഎസിന്റെ നാട് ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾ വരുന്നു:ഏപ്രിൽ 20 – ന് താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ .

Spread the love

കോട്ടയം: ജാതി വിവേചനത്തിന്റെ പേരിൽ മരണപ്പെട്ട കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിന്റെ നീതിക്കായി സിഎസ്ഡിഎസ് സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഏപ്രിൽ 20 – ന് വൈകുന്നേരം 6 – ന് സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്ന ധർണ നടത്തും.

ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് പ്രതിഷേധ പരിപാടിക്ക് തുടക്കമിടുന്നതെന്ന് സിഎസ് ഡി എസ് ഭാരവാഹികളായ കെ.കെ.സുരേഷ്, സുനിൽ കെ. തങ്കപ്പൻ. പ്രവീൺ വി ജയിംസ് എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിന് നീതി ലഭ്യമായില്ലയെങ്കിൽ സംസ്ഥാന വ്യാപകമായി തുടർ പ്രതിഷേധങ്ങളും സമര പരിപാടികളും സംഘടിപ്പിക്കും. ജാതിയുടെയും നിറത്തിന്റെയും പേരിൽ ഇനി ഒരാളുടെയും ജീവൻ നഷ്ടമാകരുത്. ഇതാണ് സി എസ് ഡി എസ് നിലപാട്.