
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം 2026-ല്‍ നീക്കംചെയ്‌തത് ദശലക്ഷക്കണക്കിന് വ്യാജ, നിര്‍ജ്ജീവ അക്കൗണ്ടുകള്‍.
ഇന്‍സ്റ്റഗ്രാമിന്‍റെ ഈ ശുദ്ധീകരണ നടപടിക്ക് ശേഷം സെലിബ്രിറ്റികളുടെയും ബ്രാന്‍ഡുകളുടെയും ക്രിയേറ്റര്‍മാരുടെയും അടക്കം അനേകം പേരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി.
‘ഗ്രേറ്റ് പര്‍ജ് ഓഫ് 2026’ എന്ന് വിളിക്കപ്പെടുന്ന ശുദ്ധീകരണ പ്രക്രിയയാണ് മെറ്റ ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ നടത്തിയത്. ലക്ഷക്കണക്കിന് ബോട്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യപ്പെട്ടതോടെ അനവധി ഹൈ-പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായി. സംരംഭകനും ഇന്‍ഫ്ലൂവന്‍സറുമായ കെയ്‌ല്‍ ജെന്നറിന് മാത്രം ഒന്നരക്കോടിയോളം ഫോളോവേഴ്‌സിനെയാണ് ഒറ്റയടിക്ക് നഷ്‌ടമായത്. ഫോളോവര്‍മാരുടെ എണ്ണത്തിലും എന്‍ഗേജ്‌മെന്‍റിലും അനേകം ക്രിയേറ്റര്‍മാരും പ്രമുഖ വ്യക്തികളും തിരിച്ചടി നേരിട്ടു. ഇന്‍സ്റ്റ പ്ലാറ്റ്‌ഫോമിന്‍റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പതിവ് ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ നീക്കം ചെയ്‌തത് എന്നാണ് ഇന്‍സ്റ്റയുടെ മാതൃ കമ്പനിയായ മെറ്റയുടെ അവകാശവാദം. ഓട്ടേമേറ്റഡ് അല്ലെങ്കില്‍ നിര്‍ജ്ജീവ അക്കൗണ്ടുകള്‍ വഴിയുള്ള വ്യാജ എന്‍ഗേജ്മെന്‍റ് കുറയ്‌ക്കുന്നതിനുള്ള വഴിയാണിത് എന്നാണ് മെറ്റയുടെ അവകാശവാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







