Spread the love

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സസ്പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്.

video
play-sharp-fill

സിവില്‍ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണെന്നും സസ്പെൻഷനെതിരെ കോടതിയില്‍ പോകില്ലെന്നും ബി അശോക് പറഞ്ഞു.

സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ നല്‍കിയിരുന്നു. സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിൻ്റെ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമർശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവല്‍ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് പറഞ്ഞു.