play-sharp-fill
അത് ആത്മഹത്യാക്കുറിപ്പല്ല..! തെളിവുമായി ശ്രദ്ധയുടെ കുടുംബം; പൊലീസ് മാനേജ്മെന്റിനൊപ്പമെന്ന് വിമര്‍ശനം

അത് ആത്മഹത്യാക്കുറിപ്പല്ല..! തെളിവുമായി ശ്രദ്ധയുടെ കുടുംബം; പൊലീസ് മാനേജ്മെന്റിനൊപ്പമെന്ന് വിമര്‍ശനം

സ്വന്തം ലേഖിക

കോട്ടയം: അമല്‍ ജ്യോതി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മരിച്ച ശ്രദ്ധയുടെ കുടുംബം രംഗത്ത്.

ഇന്ന് കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തില്‍ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ശ്രദ്ധയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛനും വിമര്‍ശിച്ചു.

ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളില്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയെയും കുടുംബം എതിര്‍ത്തു.