
പുതിയ വഖ്ഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധം, ഉടൻ പിൻവലിക്കണം : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി ; പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും കോട്ടയത്ത് മെയ് മൂന്നിന്
കോട്ടയം : കേന്ദ്ര ഗവൺമെൻറ് പാസാക്കിയ പുതിയ വഖ്ഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും കോട്ടയം സേട്ട് ജുമാ മസ്ജിദിൽ ചൊവ്വാഴ്ചചേർന്ന യോഗത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് മെയ്-3 ശനിയാഴ്ച വൈകുന്നേരം 4 ന് കോട്ടയത്ത് പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും നടത്തുവാൻ നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടിയോട നുബന്ധിച്ച് കോട്ടയം താലൂക്ക് മഹല്ല് ഇമാമീങ്ങളും , മാനേജ്മെൻറ് പ്രതിനിധികളും , മത രാഷ്ട്രീയ സംഘടനാ നേതൃത്വങ്ങളും പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പുത്തൻപള്ളി ഇമാം മുഹമ്മദ് ത്വാഹാ മൗലവിയെയും കൺവീനർ ആയി താജ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് ഖാസിമി യെയും ജോ: കൺവീനറായി സാദിഖ് മൗലവി അൽ ഖാസിമി ഖജാൻജിയായി അബ്ദുൽ അസീസ് ബഡായിയെയും തെരഞ്ഞെടുത്തു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡണ്ട് അബ്ദുൽ നാസർ മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി പാറത്തോട് അബ്ദുൽ നാസർ മൗലവി സ്വാഗതമാശംസിക്കുകയും സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ ബാഖവി ഉദ്ഘാടനം ചെയ്തു . കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ സംസാരിച്ചു