play-sharp-fill
സോളമൻ തോമസ് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് : ലഹരിക്കെതിരേ ബോധവത്കരണം സംഘടിപ്പിക്കാൻ തീരുമാനം

സോളമൻ തോമസ് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് : ലഹരിക്കെതിരേ ബോധവത്കരണം സംഘടിപ്പിക്കാൻ തീരുമാനം

കോട്ടയം: വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺകുമാർ വി.സിയുടെ അദ്ധ്യക്ഷതയിൽ നടന്ന കോട്ടയം ജില്ലാ ഡബ്ലിയു.എഫ്.എഫ്
ജനറൽ ബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റായി സോളമൻ തോമസ് (സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻ്റ് സ്പോർട്സ് കള്ബ്, കളത്തിപ്പടി) തിരഞ്ഞെടുക്കപ്പെട്ടു.

ചെയർമാൻ ഷാജി മാത്യു പാലത്തറ, വൈസ്പ്രസിഡന്റ് തോമസ് പി. മാത്യു, ജനറൽ സെക്രട്ടറി ബി. സതീഷ് മാടപ്പള്ളി, ജോയിന്റ് സെക്രട്ടറി ടോണി പി. സഖറിയ, എസ് വരുൺ, ട്രഷറർ എ

അരുൺകുമാർ, വനിതാ വിഭാഗം ജനറൽ കൺവീനർ ക്രിസ്റ്റി സോളമൻ എന്നിവർ മറ്റു  ഭാരവാഹികൾ. ജില്ലയിലെ ഫിറ്റ്നസ് സെന്ററുകളുടെ സഹകരണത്തോടെ എല്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായക്കാരുടെയും ആരോഗ്യ ഉന്നമനത്തിനായി ജീവിതശൈലി രോഗങ്ങൾ വരാതെ ഇരിക്കാനും വന്നത് മാറാനുമായി വ്യായാമങ്ങൾ പലിശീലിപ്പിച്ച് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം

നൽകി കൊണ്ട് ശരീരസൗന്ദര്യ മത്സരങ്ങളും ആരോഗ്യ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും മറ്റും  നടത്തുമെന്ന് പ്രസിഡന്റ് ആയി ചുമതല ഏറ്റ ഗുസ്തി, ബോഡിബിൽഡിംഗ്,

പവർലിഫ്റ്റിങ്, പഞ്ചഗുസ്തി കായികതാരമായ സോളമൻ തോമസ് പറഞ്ഞു.
ലഹരിക്ക് എതിരെ “സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്” ബോധവൽക്കരണ പ്രവർത്തനങ്ങളു
ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.